Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Campaign

Wayanad

ഹെ​ൽ​ത്തി കേ​ര​ള കാ​ന്പ​യി​ൻ: തൃ​ശി​ലേ​രി​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി

കാ​ട്ടി​ക്കു​ളം: ഹെ​ൽ​ത്തി കേ​ര​ള കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശി​ലേ​രി എം​എ ഹാ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ജീ​വി​ത ശൈ​ലി രോ​ഗ നി​ർ​ണ​യം, നേ​ത്ര പ​രി​ശോ​ധ​ന, ബ​ഡ്സ് പാ​ര​ഡൈ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ൻ​ഡ് മേ​ളം, യോ​ഗ പ്ര​ദ​ർ​ശ​നം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ഹെ​ൽ​ത്തി ഫു​ഡ് എ​ക്സ്പോ, ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഒ.​കെ. ശ്രീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. ജി​തി​ൻ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ. പ്ര​മോ​ദ്, എ​ൽ​സി ജ​യിം​സ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് എം.​എ​സ്. വി​നോ​ദ്, ഹെ​ൽ​ത്തി കേ​ര​ള കാ​ന്പ​യി​ൻ ക​ണ്‍​വീ​ന​ർ ഡോ.​അ​നി​ൽ​കു​മാ​ർ, ഡോ.​പ്രി​ൻ​സി മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up